തമിഴ്നാട് രാഷ്ട്രീയത്തിലെ സ്റ്റാലിനിസം

കാത്തിരിക്കുകയാണ് മു.ക. സ്റ്റാലിൻ. തമിഴകത്തിന്റെ പരമാധികാരം സ്വന്തം കൈകളിലേക്കുന്ന സുദിനത്തിലേക്കുള്ള കാത്തിരിപ്പാണ് സ്റ്റാലിന്റെ മുന്നോട്ടുള്ള ഓരോ ദിവസവും. എന്നാൽ അധികാരം പിടിച്ചെടുക്കാൻ പടപ്പുറപ്പാട് സ്റ്റാലിൻ നടത്തില്ല. കാരണം പരാജയപ്പെട്ടാൽ തകരുന്നതു വർഷങ്ങളായുള്ള ആ കാത്തിരിപ്പു തന്നെയാണ്.

സ്റ്റാലിൻ എടുത്തു ചാട്ടക്കാരനല്ല. കാൽചവുട്ടി നിൽക്കാൻ സ്വന്തമായി മണ്ണുണ്ടാക്കി അതിൽ ചവുട്ടി നിന്ന് തലയുയർത്തി നിൽക്കുന്ന പ്രകൃതക്കാരൻ.

ദ്രാവിഡ മുന്നേട്ര കഴകത്തിൽ മൂപ്പിളമ തർക്കമുണ്ടായപ്പോഴും സ്റ്റാലിൻ എടുത്തു ചാട്ടം കാണിച്ചില്ല. മധുര അടക്കി ഭരിച്ചിരുന്ന അൻപു സഹോദരൻ അഴഗിരി പാർട്ടി പിടിച്ചടക്കാൻ ശ്രമിച്ചപ്പോൾ സ്റ്റാലിൻ ബഹളത്തോടെയല്ല സംഗതി നേരിട്ടത്. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്ന പാർട്ടി വർക്കിങ് പ്രസിഡന്റ് സ്ഥാനം.

പളനിസ്വാമി–പനീർസെൽവം കൂട്ടുകമ്പനി ഭരണത്തിന്റെ ശീതള ഛായയിൽ ഒന്നിക്കുകയും 19 എംഎൽഎമാരുമായി ടി.ടി.വി.ദിനകരൻ വിമതനായി മാറുകയും ചെയ്യുമ്പോഴും സ്റ്റാലിൻ വലിയ നീക്കത്തിലേക്കു കടക്കുന്നില്ല. 134 അംഗങ്ങളിൽ 19 പേരെ ദിനകരൻ സ്വന്തമാക്കിയാൽ 115 പേരുടെ പിന്തുണ മാത്രമുള്ള പളനിസ്വാമി മന്ത്രിസഭ ന്യൂനപക്ഷമാകും. 117 പേരുടെ പിന്തുണയാണു സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത്.

ഇവിടെ അവിശ്വാസ പ്രമേയം ചാടിക്കേറി കൊണ്ടു വരാൻ സ്റ്റാലിൻ തയാറാകില്ല. ടി.ടി.വി. പക്ഷം കൊണ്ടു വന്നാൽ പിന്തുണയ്ക്കുമെന്നു മാത്രം. അതിനുള്ള കാരണം പെട്ടെന്നൊരു തിരഞ്ഞെടുപ്പിലേക്കു പോകാൻ സ്റ്റാലിനും തയാറാകില്ല. സർവാധികാരമുള്ള ബിജെപി സകല സജ്ജീകരണങ്ങളുമായി നിലകൊള്ളുമ്പോൾ എങ്ങനെ തിരഞ്ഞെടുപ്പ് ഫലം വരുമെന്ന കാര്യത്തിൽ സ്റ്റാലിനു തന്നെ അവ്യക്തതയുണ്ടാകാം.

പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ മുങ്ങി നടന്ന ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നലെ കിട്ടിയ വിമാനം പിടിച്ചു വന്നാണു തമിഴക ലയനത്തിന്റെ മുഖ്യകാർമികത്വം വഹിച്ചത്. അതുകൊണ്ടുതന്നെ രാജ്ഭവനിൽ നിന്നൊന്നും പ്രതീക്ഷിക്കേണ്ടെന്നും സ്റ്റാലിന് അറിയാം.

ഉടൻ സംസ്ഥാനത്തേക്കു പറന്നിറങ്ങാൻ പോകുന്ന അമിത് ഷായുടെ തന്ത്രങ്ങൾ സസൂക്ഷ്മം വീക്ഷിക്കേണ്ടതും സ്റ്റാലിന്റെ ഉത്തരവാദിത്തമാണ്. സെന്റ് ജോർജ് കോട്ടയിലേക്ക് അധികാരത്തിന്റെ രഥം ഓടിച്ചു കയറ്റുന്നതു ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴരശി സൗന്ദർരാജനാകുമെന്ന മിഥ്യാ ധാരണയൊന്നും അമിത് ഷായ്ക്കില്ലായെന്ന് നന്നായി അറിയാവുന്ന സ്റ്റാലിൻ കാത്തിരിക്കും….അധികാരത്തിനു വേണ്ടി….

Views

The Stanford Savior Complex: Unwanted

Some of you guys might recognize this from Instagram, but still, I wanted to share some thoughts about my time in rural India… 664 more words

College

Way Down South: The Wheels of the Bus

“Velakinara Pirivu. Velakinara Pirivu! VELAKINARA PIRIVU!” I yelled while half-jogging alongside a rickety brown bus that refused to completely stop, hoping it was heading towards my destination. 709 more words

Coimbatore

As politics take over, Tamil Nadu begins to falter

Tamil Nadu has been going through a bad phase on several counts. This bad phase started even before Jayalalitha’s untimely death, but as long as she was at the helm, there was at least a facade of a state firmly under control. 368 more words

Tamil Nadu Cinema Ticket Rates

Fighting Hindi imposition: Tamil Nadu

‘Thinikadae thinikadae, Hindi ai thinikadae’ (contextual translation: ‘do not force feed Hindi’) proclaimed the banner as people marched down the streets of Tamil Nadu in 1965. 1,228 more words

A peek at our Celebrity Worship

For a nation with innumerable obsessions, doting over celebrities and their lives is nothing startling. But the extent to which fandom has driven people in our country is a largely depressing grim picture. 446 more words

Authorised Maruti Suzuki Car Dealers and Showrooms: A Key Feature to its Success

There are several things that you need to keep in mind before you decide to buy a car from one of the car dealers and showrooms out there. 473 more words

Ambal Auto